ന്യൂയോര്‍ക്ക്: ഗൂഗിള്‍ വെബ്പേജില്‍ ലോകപ്രശസ്ത എഴുത്തുകാരനായിരുന്ന ലിയോ ടോള്‍സ്റ്റോയിയുടെ ഓര്‍മപ്പെടുത്തല്‍. യുദ്ധവും സമാധാനവും എന്ന ഒറ്റകൃതിയിലൂടെ ലോക സാഹിത്യത്തില്‍ ശ്രദ്ധേയനായി മാറിയ ടോള്‍സ്റ്റോയിയുടെ 186-ാം പിറന്നാളായിരുന്നു ഇന്നലെ. പിറന്നാള്‍ ദിനത്തിലാണ് ഗൂഗിളിന്റെ ഈ സ്നേഹോപഹാരം.
റഷ്യയിലെ ടലോ റീജിയണില്‍ യാസ്നായപോളിയാനയില് 1828ലാണ് ടോള്‍സ്റ്റേയിയുടെ ജനനം. ഗൂഗിളിന്റെ ഹോം പേജില്‍ നീളന്താടിമീശയുമായി ടോള്‍സ്റ്റോയി എഴുതിക്കൊണ്ടിരിക്കുന്ന അനിമേഷന്‍ ചിത്രമാണുള്ളത്. പിന്നീട് ടോള്‍സ്റ്റേയിയുടെ പ്രശസ്ത കൃതികളായ അന്നാകരേനിന, യുദ്ധവും സമാധാനവും എന്നിവയെ ചിത്രീകരിച്ചിരിച്ചിട്ടുണ്ട്.
ഗൂഗിളിന്റെ സേവനം ഉപയോഗിക്കുന്ന കോടിക്കണക്കിന് പുതു തലമുറയ്ക്ക് വാക്കുകള്‍ കൊണ്ട് റിയലിസ്റ്റിക് അനുഭവലോകം തീര്‍ത്ത ടോള്‍സ്റ്റോയിയെ ഓര്‍മിച്ചെടുക്കുന്നതിന് ഗൂഗിളിന്റെ ഉപഹാരം ഉപകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: