തിരുവനന്തപുരം : കുട്ടികള്‍ക്കുവേണ്ടി എസ്ബിടി ലിറ്റില്‍ സ്റ്റാര്‍ സേവിംഗ്സ് പദ്ധതി എന്ന പേരില്‍ പുതിയ സേവിംഗ്സ് പദ്ധതി ആരംഭിച്ചു. 18 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും അവരുടെ രക്ഷാകര്ത്താക്കള് മുഖേന ഈ പദ്ധതിയില്‍ ചേരാനാകും. 18 വയസ്സു കഴിഞ്ഞാലും ഈ അക്കൗണ്ട് തുടരാം. 10 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സ്വന്തമായി അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനോടൊപ്പം എടിഎം സൗകര്യവും ലഭ്യമാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. 15 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യത്തിനും അര്‍ഹതയുണ്ട്. എസ്ബിടിയുടെ എല്ലാ ശാഖകളിലൂടെയും ഈ നിക്ഷേപ പദ്ധതിയില്‍ ചേരാം. വിശദവിവരങ്ങള്‍ക്ക് അടുത്തുള്ള എസ്ബിടി ശാഖയുമായോ 0471-2192584 എന്ന നമ്പറുമായോ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: