തിരുവനന്തപുരം : കലാസാംസ്കാരിക സാമൂഹ്യ മേഖലകളിലെ സമഗ്രസംഭാവനകള്‍ക്ക് അംഗീകാരമായി യേശുദാസിനെ സംസ്ഥാന സര്‍ക്കാര്‍ വിശിഷ്ട പുരസ്കാരം നല്കി ആദരിക്കുന്നു.
സാംസകാരിക വകുപ്പിന്റെയും കേരള സംഗീത നാടക അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ 11ന് രാവിലെ 9.30ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശില്പവും പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയും പുരസ്കാരമായി നല്‍കും. ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് മുഖ്യാതിഥിയും സാംസ്കാരിക മന്ത്രി കെ.സി ജോസഫ് അധ്യക്ഷനുമായിരിക്കും.
ചടങ്ങില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവര് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനു സമീപമുള്ള സെക്രട്ടേറിയറ്റ് ഗേറ്റ് കൗണ്ടറില്‍ നിന്ന് അന്നേദിവസം രാവിലെ 8.30 മുതല്‍ പാസ്സുകള്‍ കരസ്ഥമാക്കേണ്ടതാണ്. 9.15ന് മുമ്പ് ഹാളില്‍ പ്രവേശിക്കണം. ആദ്യം വരുന്ന മുന്നൂറുപേര്ക്ക് മാത്രമായിരിക്കും പ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: