പതാകദിനത്തോടെ നാടെങ്ങും ആഘോഷങ്ങള്‍ക്കു തുടക്കമായി

Tuesday 9 September 2014 10:45 pm IST

കോട്ടയം: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഇടുക്കി, കോട്ടയം മേഖലയില്‍ 1,300 ഓളം സ്ഥലങ്ങളില്‍ പതാകദിനം ആഘോഷിച്ചു. ഗോപൂജ, വൃക്ഷപൂജ, നദീവന്ദനം, സാംസ്‌കാരിക സമ്മേളനങ്ങള്‍ തുടങ്ങിയവയും വിവിധ സ്ഥലങ്ങളില്‍ നടന്നു. വിവിധ ആഘോഷപരിപാടികള്‍ക്ക് ബാലഗോകുലം സംസ്ഥാന രക്ഷാധികാരി സി.എം. പുരുഷോത്തമന്‍, സംസ്ഥാന നിര്‍വ്വാഹ സമിതിയംഗം കെ.എന്‍. സജികുമാര്‍, മേഖലാ അദ്ധ്യക്ഷന്‍ വി.എസ്. മധുസൂദനന്‍, മേഖലാ കാര്യദര്‍ശി ബിജു കൊല്ലപ്പള്ളി, മേഖലാ ഉപാദ്ധ്യക്ഷന്മാരായ കെ.എസ്. ശശിധരന്‍, വനജാക്ഷിയമ്മ ടീച്ചര്‍, മേഖലാ സംഘടനാ സെക്രട്ടറി ഗീരീഷ്‌കുമാര്‍, മേഖലാ സഹകാര്യദര്‍ശി പ്രമോദ് ഇടുക്കി, മേഖലാ ഖജാന്‍ജി രഞ്ജിത് മുണ്ടക്കയം, മേഖലാ രക്ഷാധികാരി പി.എന്‍. സുരേന്ദ്രന്‍ അമ്പാറ, മേഖലാ ഭഗിനി പ്രമുഖ് ലളിതാംബിക കുഞ്ഞമ്മ, ജില്ലാ അദ്ധ്യക്ഷന്മാരായ ഡോ. കൃഷ്ണ്‍ നമ്പൂതിരി, ഏഴാച്ചേരി രാധാകൃഷ്ണന്‍, എം. വിനുപ്രസാദ്, ഡോ. പൊന്നപ്പന്‍, ജില്ലാ സെക്രട്ടറിമാരായ അജിത് കുമാര്‍, അനീഷ് പാലപ്ര, കെ.ആര്‍. സത്യന്‍ ദേവികുളം, പി.കെ. പ്രസന്നന്‍ ഇടുക്കി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കോട്ടയം ജില്ലയില്‍ 826 കേന്ദ്രങ്ങളില്‍ പതാകദിനം ആചരിച്ചു. കോട്ടയം ഗാന്ധിസ്‌ക്വയറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി. വിശ്വനാഥന്‍ കുന്നത്തുകളത്തില്‍, ടെമ്പിള്‍ കോര്‍ണറില്‍ സ്വാഗതസംഘം വര്‍ക്കിങ് പ്രസിഡന്റ് ജി. വിശ്വനാഥന്‍നായര്‍ എന്നിവര്‍ പതാക ഉയര്‍ത്തി. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലെ ആഘോഷ പരിപാടികള്‍ക്ക് മേഖല അദ്ധ്യക്ഷന്‍ വി.എസ്. മധുസൂദനന്‍, ഉപാദ്ധ്യക്ഷന്‍ കെ.എസ്. ശശിധരന്‍, മേഖലാ കാര്യദര്‍ശി ബിജു കൊല്ലപ്പള്ളി, മേഖലാ സഹകാര്യദര്‍ശി പി.സി. ഗീരീഷ്‌കുമാര്‍, സംഘടനാ കാര്യദര്‍ശി പ്രമോദ് ഇടുക്കി, ഖജാന്‍ജി കെ. രഞ്ജിത്ത്, സംസ്ഥാന രക്ഷാധികാരി പ്രൊഫ. സി.എന്‍. പുരുഷോത്തമന്‍, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.എം. ഗോപി, സംസ്ഥാന സമിതിയംഗം കെ.എന്‍. സജികുമാര്‍, ജില്ലാ പ്രസിഡന്റ് ഡോ. ഇ.പി. കൃഷ്ണന്‍ നമ്പൂതിരി, ജില്ലാ കാര്യദര്‍ശി ബി. അജിത്കുമാര്‍, സംഘടനാ കാര്യദര്‍ശി കെ.ജി. രഞ്ജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാമ്പാടിയില്‍ വെള്ളൂര്‍ ശ്രീശങ്കരാ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗോപൂജ നടത്തി. ഹരികുമാര്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങില്‍ സ്വാഗതസംഘം ഉപാദ്ധ്യക്ഷന്‍ കെ.ആര്‍. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം മേഖലാ അദ്ധ്യക്ഷന്‍ വി.എസ്. മധുസൂദനന്‍ മുഖ്യപ്രഭാഷണം നടത്തി. ബാലഗോകുലം സംസ്ഥാന നിര്‍വ്വാഹ സമിതിയംഗം കെ.എന്‍. സജികുമാര്‍, സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഇറഞ്ഞാല്‍ രാമകൃഷ്ണന്‍, വി.എസ്. വിനോദ്, അഖില്‍ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന പതാകാദിന ചടങ്ങുകളില്‍ സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഇറഞ്ഞാല്‍ രാമകൃഷ്ണന്‍, സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം കെ.എന്‍. സജികുമാര്‍, കെ.ആര്‍. രാധാകൃഷ്ണന്‍, ബി. കൃഷ്ണകുമാര്‍, കെ. മോഹനന്‍ എന്നിവര്‍ പതാക ഉയര്‍ത്തി. പള്ളിക്കത്തോട്ടില്‍ നടന്ന പതാകദിന പരിപാടിയില്‍ ബാലഗോകുലം സംസ്ഥാന രക്ഷാധികാരി പ്രൊഫ. സി.എന്‍. പുരുഷോത്തമന്‍ പതാക ഉയര്‍ത്തി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി, ബാലഗോകുലം താലൂക്ക് കാര്യദര്‍ശി എ.കെ. അനൂപ്കുമാര്‍, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സഹബൗദ്ധിക് പ്രമുഖ് പി. ഗോപീകൃഷ്ണന്‍, രാഷ്ട്രീയ സ്വയംസേവക സംഘം താലൂക്ക് സഹ കാര്യവാഹ് ആര്‍. രാജേഷ്, ബാലഗോകുലം താലൂക്ക് സഹകാര്യദര്‍ശി പി. ഗീതാകൃഷ്ണന്‍, വി. വിഷ്ണു, ജി. അജീഷ്, ജെ.പി. സന്ദീപ് തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികള്‍ പതാകഗീതം ആലപിച്ചു. അരീപ്പറമ്പ് ശ്രീമഹാദേവ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ വിവിധയിടങ്ങളില്‍ പതാകദിനം ആചരിച്ചു. അരീപ്പറമ്പ് ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ ശ്രീമഹാദേവ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 14, 15 തീയതികളില്‍ ശ്രീകൃഷ്ണജയന്തി വിപുലമായി ആഘോഷിക്കും. 14ന് 2 മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ചിത്രരചന, കഥാപ്രവചന മത്സരങ്ങള്‍ നടക്കും. 3.30ന് സാംസ്‌കാരിക സമ്മേളനം കോട്ടയം ആര്‍ഡിഒ കെ.എസ്. സാവിത്രി ഉദ്ഘാടനം ചെയ്യും. ഡോ. രാജു വല്യാറ അധ്യക്ഷത വഹിക്കും. പ്രൊഫ. ശരത് വി. നാഥ് (ബസേലിയസ് കോളജ്, കോട്ടയം), ബാലഗോകുലം ജില്ലാ സംഘടനാ കാര്യദര്‍ശി കെ.ജി. രഞ്ജിത് തുടങ്ങിയവര്‍ സംസാരിക്കും. 15ന് വൈകിട്ട് അഞ്ചിന് കളപ്പുരയ്ക്കല്‍ പടിക്കല്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര ആറിന് അരീപ്പറമ്പ് മഹാദേവര്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് പ്രസാദവിതരം, ഉറിയടി, ദീപാരാധന എന്നിവയോടെ പരിപാടികള്‍ സമാപിക്കും. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കുമുന്നോടിയായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മുണ്ടക്കയത്ത് വിവിധസ്ഥലങ്ങളില്‍ പതാകദിനം ആചരിച്ചു. മുണ്ടക്കയം ടൗണില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ തടത്തില്‍ പതാക ഉയര്‍ത്തി. ബാലഗോകുലം കോട്ടയം മേഖലാ ഖജാന്‍ജി ആര്‍. രഞ്ജിത്, ജില്ലാ കാര്യദര്‍ശി പി.ജി. അനീഷ്, താലൂക്ക് ഉപാദ്ധ്യക്ഷന്‍ എസ്. പി. വിനോദ്, കണ്ണന്‍ ഫാരഡൈസ്, സജിത് ഉണ്ണി, കെ.ബി. മധു തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ പതാക ഉയര്‍ത്തി. പൊന്‍കുന്നത്ത് വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ പതാകദിനം ആചരിച്ചു. പൊന്‍കുന്നം, കൊടുങ്ങൂര്‍, ചിറക്കടവ്, ചെറുവള്ളി, തമ്പലക്കാട്, പനമറ്റം, ഇളങ്ങുളം, എലിക്കുളം, ഉരുളികുന്നം, വഞ്ചിമല, കാഞ്ഞിരപ്പള്ളി, ചേനപ്പാടി തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. ഏറ്റുമാനൂരില്‍ പതിനഞ്ചോളം കേന്ദ്രങ്ങളില്‍ പതാകദിനാചരണം നടത്തി. യശോദാ ബാലഗോകുലം, നന്ദനം ബാലഗോകുലം, ശ്രീകൃഷ്ണ ബാലഗോകുലം, മാരിയമ്മന്‍ ബാലഗോകുലം, വിഘ്‌നേശ്വര ബാലഗോകുലം, ശ്രീദുര്‍ഗ്ഗാ ബാലഗോകുലം എന്നിവയുടെ നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളിലായി പതാകദിനം നടത്തിയത്. ഇതോടനുബന്ധിച്ച് വിവിധസ്ഥലങ്ങളില്‍ ഗോപൂജയും നടന്നു. രാഷ്ട്രീയ സ്വയംസേവക സംഘം മണ്ഡല്‍ സേവാ പ്രമുഖ് എസ്. സുധീര്‍കുമാര്‍, ടൗണ്‍ ശാഖാ മുഖ്യശിക്ഷക് അനീഷ് മോഹന്‍, സനീഷ്, രാധാകൃഷ്ണന്‍, തിനിന്‍ ചന്ദ്രന്‍, എസ്. ഗോകുല്‍, വിഷ്ണുപ്രസാദ്, പ്രവീണ്‍ ഉറ്റക്കുഴി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.