കൊച്ചി: കൊച്ചിയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനായ വാ. ലക്ഷ്മണ പ്രഭു ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് ജന്മഭൂമി ഏജന്റ് ദിനേശന് അര്‍ഹനായി. ഇന്നലെ ജന്മഭൂമി കൊച്ചി യൂണിറ്റില്‍ നടന്ന ചടങ്ങില്‍ ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന് പുരസ്കാരം സമ്മാനിച്ചു. 7100 രൂപയാണ് പുരസ്കാര തുക.
സമൂഹത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിനാണ് പുരസ്കാരം. ചടങ്ങില്‍ വാ. ലക്ഷ്മണപ്രഭുവിനെ എം.എ. കൃഷ്ണന് പൊന്നാട അണിയിച്ചു. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, ന്യൂസ് കോ ഓര്‍ഡിനേറ്റര്‍ അനില്‍ജി, ന്യൂസ് എഡിറ്റര്‍മാരായ മുരളി പാറപ്പുറം, രാജേഷ് പട്ടിമറ്റം തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: