ഗ്രാനഡ: സ്പെയിനിലെ ഗ്രാനഡയില്‍ നടക്കുന്ന 51-ാമത് ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെള്ളി. പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ലക്നൗ സ്വദേശിയായ ജിത്തു റായിയാണ് വെള്ളി നേടിയത്. ഒളിമ്പിക് ചാമ്പ്യനും ലോക റെക്കോര്‍ഡിന് ഉടമയുമായ ദക്ഷിണ കൊറിയയുടെ ജിന്‍ ജൊന്ഗോയ്ക്കാണ് സ്വര്‍ണം. ജിന്‍ 192.3 പോയിന്റ് നേടിയപ്പോള്‍ ജിത്തു റായിക്ക് 191.1 പോയിന്റാണ് ലഭിച്ചത്. ചൈനയുടെ പാംഗ് വെയ്ക്കാണ് വെങ്കലം. വെള്ളി മെഡല്‍ നേട്ടത്തോടെ 2016ലെ റിയോ ഒളിമ്പിക്സിനും ജിത്തു റായി യോഗ്യത നേടി.
അടുത്തിടെ ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 50 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണവും മ്യൂണിക്കില്‍ നടന്ന ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും വെള്ളിയും സ്ലോവേനിയയിലെ മാരിബോറില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ പിസ്റ്റളിലും വെള്ളിയും നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: