കാശ്മീര്‍ പ്രളയം: 35 മലയാളികളെ രക്ഷപ്പെടുത്തി

Tuesday 9 September 2014 11:41 pm IST

കൊച്ചി: ജമ്മു കാശ്മീരിലെ പ്രളയത്തില്‍ കുടുങ്ങിയ ഉപലോകായുക്ത ജസ്റ്റീസ് ബാലചന്ദ്രന്‍ നായരും കുടുംബവും ഉള്‍പ്പെടെയുള്ള 55 മലയാളികളെ രക്ഷപ്പെടുത്തി സൈനിക കേന്ദ്രത്തിലേക്ക് മാറ്റി.ഇന്നലെയാണ് ഇവരെ താമസിപ്പിച്ചിരുന്ന ഹോട്ടലില്‍ നിന്നും രക്ഷപെടുത്തി ഹില്‍ടോപ്പിലെ സൈനിക കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് കൊച്ചിയിലെ പണിക്കര്‍ ട്രാവല്‍സ് ബിസിനസ് ഹെഡ് ഷൈനി അലക്‌സ് പറഞ്ഞു. തങ്ങളുടെ ട്രാവല്‍സ് വഴി കാശ്മിരിലേക്ക് പോയവരുടെ പട്ടികയും ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തെക്കുറിച്ചുള്ള ദേശീയ ദുരന്ത നിവാരണ സേനയക്കും കൈമാറിയിരുന്നു. ഇതുപ്രകാരം സേനയെത്തിയാണ് ഇവരെ ഹെലികോപ്ടറില്‍ സൈനിക കേന്ദ്രത്തില്‍ എത്തിച്ചതെന്നാണ് വിവരം. ജസ്റ്റിസ് ബാലചന്ദ്രന്‍ നായരും കുടുംബവും ഉള്‍പ്പെടെ രക്ഷപ്പെട്ടവര്‍ സാറ്റ് ലൈറ്റ് സംവിധാനം വഴി നാട്ടിലെ ബന്ധുക്കളെ ബന്ധപ്പെട്ട് തങ്ങള്‍ സുരക്ഷിതരാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ഷൈനി അലക്‌സ് പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ ഇവരെ ദല്‍ഹിയില്‍ എത്തിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.