നെടുമ്പാശ്ശേരി: അനാഥത്വം മര്ന്ന് ജനസേവയിലെ കുട്ടികള്‍ ഓണം ആഘോഷിച്ചു. ജനസേവ ശിശുഭവനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തികളും സ്പോണ്‍സര്‍മാരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പടെ അഞ്ഞൂറോളംപേര്‍ ഓണാഘോഷങ്ങളില്‍ പങ്കെടുത്തു. രാവിലെ 10 മണിയോടെ ആരംഭിച്ച പരിപാടികള്‍ ജനസേവ രക്ഷാധികാരി ഡോ. ടോണി ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. സന്തോഷവും സമത്വവും ഐശ്വര്യവും പ്രദാനം ചെയ്യുന്ന മാവേലി തമ്പുരാന്റെ യഥാര്‍ത്ഥ ഓണം ജനസേവ ശിശുഭവനിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമാതാരം ടിനി ടോം മുഖ്യാതിഥിയായി പങ്കെടുത്തു.
കുട്ടികളുടെ പൂക്കള മത്സരത്തോടെയാണ് ആഘോഷചടങ്ങുകള്‍ ആരംഭിച്ചത്. കസേരകളി, കുട്ടികളുടെ നാടന്‍ പാട്ട്, കോമഡി ഷോ, ഗ്രൂപ്പ് ഡാന്‍സ്, ആക്ഷന്‍ സോങ്ങ്, പുലികളി, വടംവലി തുടങ്ങിയ കലാപരിപാടികളും നടന്നു. വിജയികളായവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. കലാ – കായിക മത്സരങ്ങള്‍ക്കുശേഷം വിഭവസമൃദ്ധമായ സദ്യയോടെ ആഘോഷങ്ങള്‍ക്ക് സമാപിച്ചു. ജനസേവ ശിശുഭവന് ചെയര്മാന് ജോസ് മാവേലി, പി. ജെ. ആന്റണി, പ്രസിഡന്റ് ക്യാപ്റ്റന്‍ എസ്.കെ. നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: