ഓണാഘോഷം സംഘടിപ്പിച്ചു

Wednesday 10 September 2014 10:50 am IST

അങ്കമാലി: വിപഞ്ചിക സാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഓണോത്സവം സംഘടിപ്പിച്ചു. മുന്‍ ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം പി. ലജിത ഉദ്ഘാടനം ചെയ്തു. അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ, പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി. ജോസ്, അഡ്വ. ചാര്‍ളി പോള്‍, കെ. എന്‍. വിഷ്ണുമാസ്റ്റര്‍, ശാലിനി ബിജു, സുരേഷ് കുറുപ്പ് കിഴക്കേവാരനാട്ട്, എം. പി. നാരായണന്‍നായര്‍, നാസര്‍ കുന്നത്തുകര, തങ്കമ്മ ടീച്ചര്‍, അയ്യപ്പന്‍പ്പിള്ള, ഡോ. സുരേഷ് മൂക്കന്നൂര്‍, രാധാമണിയമ്മ, പ്രഭാകരന്‍ നായത്തോട്, മാത്യുസ് മഞ്ഞപ്ര, സനീഷ് മാമ്പ്ര തുടങ്ങിയവര്‍ പ്രസംഗിച്ചു. വട്ടപറമ്പ് ജനത വായനശാലയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വട്ടപറമ്പ് ജംഗ്ഷനില്‍ നടന്ന ഓണാഘോഷം അങ്കമാലി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി. രാധാകൃഷ്ണപ്പിള്ള ഉദ്ഘാടനം ചെയ്തു യോഗത്തില്‍ ആലുവ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം. ആര്‍. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. എം. വി. റെജി, പി. കെ. എസ്താപ്പാനോസ്, കെ. കെ. നാരായണന്‍, സി. കെ. സദാനന്ദന്‍, മേരി റാഫേല്‍, സി. എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാണിക്കമംഗലം സെന്റ് റോക്കീസ് ഇടവകയുടെ നേതൃത്വത്തില്‍ തിരുവോണ നാളില്‍ 'മദ്യവും മയക്കുമരുന്നും ഇല്ലാത്ത കേരളം' എന്ന സന്ദേശവുമായി കൂട്ടയോട്ട മത്‌സരവും വിവിധ പരിപാടികളോടെ 'ഓണോല്‍സവ് 2014'ഉം സംഘടിപ്പിച്ചു. സെന്റ് റോക്കീസ് പള്ളി അങ്കണത്തില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ട മല്‍സരം ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി ഫഌഗ് ഓഫ് ചെയ്തു. 25ല്‍പരം യുവതി-യുവാക്കള്‍ പങ്കെടുത്ത മല്‍സരത്തില്‍ പബി പൗലോസ്, ജാംഗ്ലിന്‍ ജോണി, സന്ധ്യ ജിന്റോ എന്നിവര്‍ വിജയികളായി. തുടര്‍ന്ന് നടത്തിയ 'ഓണോല്‍സവ് 2014' ന്റെ ഉദ്ഘാടനം ഫാ.ആന്റണി കോലഞ്ചേരി നിര്‍വഹിച്ചു. വികാരി ഫാ.ജോസ് ചോലിക്കര അധ്യക്ഷനായിരുന്നു. ജനറല്‍ കണ്‍വീനര്‍ ദോവസിക്കുട്ടി പയ്യപ്പിള്ളി പ്രസംഗിച്ചു. തുടര്‍ന്ന് നടത്തിയ വിവിധ കലാപരിപാടികള്‍, ഓണസദ്യ, പൂക്കള മല്‍സരം എന്നിവയില്‍ മൂവായിരത്തില്‍പരം പേര്‍ പങ്കെടുത്തു. മാതിരപ്പിള്ളി കൊറിയാമല സ്‌നേഹതീരം റസിഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. ബാബു, ഉദ്ഘാടനം ചെയ്തു. കെ.എ. പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. രത്മദാസ്, ഡോ. അജി. സി. പണിക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഓണപ്പൂക്കളമത്സരം, മാജിക്ഷോ, ഓണസദ്യ എന്നിവ നടത്തി. കലാനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷ പരിപാടികള്‍ യുവകവി വിജയകുമാര്‍ ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. അഭിലാഷ് വി. മധു മുഖ്യപ്രഭാഷണം നടത്തി. വിവിധ കലാകായിക മത്സരങ്ങളും ഓണസദ്യയും നടത്തി. വെണ്ടുവഴി പി.ജെ ആന്റണി മെമ്മോറിയല്‍ ലൈബ്രറിയുടെ സില്‍വര്‍ജൂബിലിയും ഓണാഘോഷവും നടന്നു. കലാകായിക മത്സരങ്ങള്‍, പൂക്കളമത്സരം, ചെണ്ടമേളം സാംസ്‌കാരികസമ്മേളനം, ഗാനമേള എന്നിവ നടത്തി. സാംസ്‌കാരിക സമ്മേളനത്തില്‍ സി.പി. ഗോപി അദ്ധ്യക്ഷത വഹിച്ചു. സി.പി. മുഹമ്മദ്, കെ.ബി. ചന്ദ്രേശേഖരന്‍, ശ്രീദേവി ശശി, സിന്ധു ഗണേശന്‍, സിപിഎസ്.ബാലന്‍, അഡ്വ. എ.വി. ചാക്കോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചികവളങ്ങാട് 'ദി' പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള ഓണനിറവും സ്‌നേഹസാന്ത്വനവും എന്ന പരിപാടിയുടെ ഭാഗമായി കോതമംഗലം താലൂക്ക് ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും ഓണസദ്യ നടത്തി. ടി.യു. കുരുവിള എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി.ബാബു, കൗണ്‍സിലര്‍മാരായ അബു മൊയ്തീന്‍, പ്രിന്‍സ് വര്‍ക്കി, 'കില' ട്രെയിനര്‍ പി.സി. ജോര്‍ജ്ജ്, സി.വി. മുഹമ്മദ്, ബെന്നിപ്പോള്‍, പി.എസ്.എ. കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 18ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി ഇന്ന് അവസാനിക്കും. അഡ്വക്കേറ്റ് ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ മൂവാറ്റുപുഴ യൂണിറ്റ് സംഘടിപ്പിച്ച ഓണാഘോഷം ജില്ല ജഡ്ജി സി.വി.ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രസിഡന്റ് കെ.എം.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കുടുംബക്കോടതി ജഡ്ജി രവിശങ്കര്‍, മുന്‍സിഫ് ജിഷാ മുകുന്ദന്‍, ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷൈന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്‍.പി.തങ്കച്ചന്‍, ക്ഷേമനിധി ബോര്‍ഡ് അംഗം റെജി പ്ലാച്ചേരി, ജില്ല പ്രസിഡന്റ് വി.ജി.മൈക്കിള്‍, ഗവ.പ്ലീഡര്‍മാരായ ജോസ് വര്‍ഗീസ്, ഒ.വി.അനീഷ്, യൂണിറ്റ് സെക്രട്ടറി റെജി.പി.പോള്‍ എന്നിവര്‍ സംസാരിച്ചു. ഓണസദ്യയും അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. ഹിന്ദുഐക്യവേദി പെരുവാരം സ്ഥാനീയ സമിതിയുടെ നേതൃത്വത്തില്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. സമിതി പ്രസിഡന്റ് ടി. എ. ബാലചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി താലൂക്ക് അദ്ധ്യക്ഷന്‍ കെ. ജി. മധു പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച വടം വലി മത്സരത്തില്‍ ബോയ്‌സ് ഏഴിക്കര, വിജയന്‍ പെരുവാരം, ഭീഷ്മര്‍ കുന്നുകര എന്നീ ടീമുകള്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹതനേടി. സമിതി ട്രഷറര്‍ എസ്. അരവിന്ദാക്ഷന്‍ പട്ടാരി സമ്മാനദാനം നിര്‍വ്വഹിച്ചു. അനൂജ് എം. എയുടെ നേതൃത്വത്തിലുള്ള കരോക്കെ ഗാനമേള, പെരുവാരം ടീമിന്റെ വാദ്യമേളം, സിനിമാറ്റിക് ഡാന്‍സ് മുതലായ വിവിധ പരിപാടികളും ആകര്‍ഷകമായി. സമിതി സെക്രട്ടറി പ്രൊഫ.കെ. സതീശബാബു, ജി. രജീഷ്, പി. ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.