കണ്ണൂര്‍ : കതിരൂരില്‍ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കിഴക്കേ കതിരൂരിലെ ഇളന്തോടത്ത് മനോജിനെ വധിച്ച കേസില്‍ സിപിഎം കതിരൂര്‍ ലോക്കല്‍ സെക്രട്ടറി പുത്തലത്ത് സുരേഷ് ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് തലശ്ശേരി ക്യാംപ് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്തത്.
മനോജ് വധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുരേഷ് ബാബു അടക്കം മൂന്ന് പ്രാദേശിക നേതാക്കള്‍ക്ക് അന്വേഷണ സംഘം ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. സംഭവസമയത്തും അതിനുമുമ്പും ശേഷവും കൊലപാതകം നടന്ന സ്ഥലത്തെ ടവര്‍ കേന്ദ്രീകരിച്ചു വന്ന 10,500 മൊബൈല്‍ ഫോണ്‍കോളുകളുടെ വിവരങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. നിരവധി നെറ്റ്ഫോണ്‍ കോളുകളും അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഗൂഗിള്‍ അധികൃതരോടാവശ്യപ്പെട്ടിട്ടുണ്ട്.
സിപിഎം പ്രാദേശിക നേതാക്കളുടെ കോളുകളടക്കം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: