കൊച്ചി: ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് നാളെ സംസ്ഥാനത്ത് ഓട്ടോ-ടാക്സി സൂചനാ പണിമുടക്ക്. മോട്ടോര്‍ തൊഴിലാളി കോ-ഓര്‍ഡിനേഷന്റെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് പണിമുടക്ക്. ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലങ്കില്‍ സപ്തംബര്‍ 25 മുതല്‍ അനിശ്ചിത കാല പണിമുടക്ക് ആരംഭിക്കുമെന്നും തൊഴിലാളികള്‍ അറിയിച്ചു
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ടോ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനം എടുക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ ആദ്യ വാരം നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ യാതൊരു തീരുമാനവും സര്‍ക്കാര്‍ എടുത്തില്ല.
ഓണാഘോഷം പ്രമാണിച്ച് തിരുവനന്തപുരം ജില്ലയില്‍ ഈ മാസം 12 നായിരിക്കും ഓട്ടോ-ടാക്സി പണിമുടക്കെന്ന് സംയുക്ത സമര സമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: