കൊച്ചി: റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പട്ട് കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. റോഡിലെ കുഴികള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു തടയല്‍. രാവിലെ പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ തൊഴിലാളികളെ തടഞ്ഞു.
ഇടപ്പള്ളി ലുലു മോള് മുതല്‍ പത്തടിപ്പാലം വരെയുള്ള പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് സിപിഎം പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയത്. ഡിഎംആര്‍സിക്കെതിരെ മുദ്രാവാക്യവുമായെത്തിയ പ്രവര്‍ത്തകര്‍ മെട്രോ തൊഴിലാളികളോട് പണി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
റോഡിലെ കുഴികള്‍ അടയ്ക്കാതെ മെട്രോ നിര്‍മ്മാണം അനുവദിക്കില്ലെന്ന് സിപിഎം പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: