ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുറക്കുന്നതിന് തടസ്സമില്ല: കെ ബാബു

Thursday 18 September 2014 12:34 pm IST

തിരുവനന്തപുരം: ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ നിലവിലെ നിയമ പ്രകാരം തടസമില്ലെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. കെ.ടി.ഡി.സിയുടെ കീഴില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വ്യവസ്ഥയുണ്ട്. പുതിയ ലൈസന്‍സിനായി അപേക്ഷിച്ചാലും അനുവദിക്കാം. നികുതി വകുപ്പ് വിജ്ഞാപനം ചെയ്തിരിക്കുന്ന പതിനാലിടങ്ങളില്‍ ബിയര്‍ പാലറുകള്‍ക്കും വൈന്‍ പാര്‍ലറുകള്‍ക്കും അനുമതി നല്‍കുന്നതിന് തടസങ്ങളില്ലെന്നും ബാബു പറഞ്ഞു. ബാറുകള്‍ പൂട്ടുമ്പോള്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നോട് നിര്‍ദ്ദേശിച്ചതില്‍ ഉള്‍പ്പെടുന്നില്ലെന്നും കെ ബാബു പറഞ്ഞു. ബാറുകള്‍ പൂട്ടുന്നതിന് മുമ്പായി ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു കെ ബാബു. ബാറുകള്‍ പൂട്ടുമ്പോള്‍ 45 കോടി രൂപ കൊടുക്കാനുള്ള നിര്‍ദ്ദേശം മന്ത്രിസഭയ്ക്ക് മുന്നില്‍ വച്ചിട്ടുണ്ട് അത് കൊടുക്കാനുള്ള ഉത്തരവ് നാളെത്തന്നെ ഇറങ്ങുമെന്നും ബാബു വ്യക്തമാക്കി. ഫോര്‍ സ്റ്റാര്‍ വരെയുള്ള ബാറുകളെല്ലാം നാളെ രാത്രി 11 മണിയോടെ പൂട്ടുമെന്നും. ഈ ബാറുകളില്‍ ശേഷിക്കുന്ന മദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കുമെന്നും ബാബു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.