കോട്ടയം: കേന്ദ്ര, കേരള സര്‍ക്കാരുകളുടെ അര്ദ്ധസൈനികരോടുള്ള അവഗണനയ്ക്കെതിരെ സിആര്‍പിഎഫ് പെന്‍ഷനേഴ്സ് ഫോറം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ 18ന് കോട്ടയം കളക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ഗാന്ധിസ്ക്വയറില്‍ നിന്നും രാവിലെ 10.30ന് ആരംഭിക്കുന്ന മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് കെ.എല്‍. തോമസ് ഫ്ളാഗ് ഓഫ് ചെയ്യും. സംസ്ഥാന ജനറല്‍സെക്രട്ടറി സി.വി. ജോര്‍ജ് നയിക്കും. ധര്‍ണ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഷൈലമ്മ രാജപ്പന് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: