വൈക്കം: നഗരത്തിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് എത്തിച്ച് കച്ചവടം നടത്തിവന്നിരുന്ന പാലാ മീനച്ചില്‍ തെങ്ങുംതോട്ടത്തില്‍ ബിജു വര്‍ക്കി (34)യെ വൈക്കം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേഷ് ജോണും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍നിന്നും വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും മാരുതി കാറും കസ്റ്റഡിയില്‍ എടുത്തു. റെയ്ഡില്‍ ഇന്‍സ്പെക്ടര്‍ക്കൊപ്പം അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി. ജയലാല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ.പി. ബാലചന്ദ്രന്, ടി.എം. ശ്രീകാന്ത്, ടി.കെ. സതീഷ്ചന്ദ്ര, എം.ജെ. അനൂപ്, കെ.വി. ബാബു, പി.ബി. ബിജു, സി.ജി. ജ്യോതി, റോബിമോന്‍, സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: