ചങ്ങനാശേരി: തിരുവല്ല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും കോട്ടയം, കുമളി, കമ്പം, തേനി വഴി മധുരക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി എക്സ്പ്രസ് ബസ് നിര്‍ത്തലാക്കിയിട്ട് ഒരു മാസം പിന്നിട്ടു. കാലപ്പഴക്കം മൂലമുണ്ടായ കേടുപാടുകളെ തുടര്‍ന്ന് ഈ ബസ് വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്റര്‍സ്റ്റേറ്റ് സര്‍വീസായതിനാല്‍ ഇതിനുള്ള പെര്മിറ്റുണ്ടെങ്കില് മാത്രമെ പകരം ബസ് സര്‍വീസ് നടത്താനാകുകയുള്ളൂ. രാത്രി എട്ടിന് തിരുവല്ല ഡിപ്പോയില്‍ നിന്നാരംഭിക്കുന്ന ഈ എക്സ്പ്രസ് ബസ് പിറ്റേന്ന് പുലര്‍ച്ചെ മൂന്നിന് മധുരയിലെത്തുന്ന സര്‍വീസാണിത്. രാവിലെ ഏഴിന് മധുരയില്‍ നിന്നു തിരികെപ്പോരുന്ന ഈ ബസ് വൈകുന്നേരം നാലിന് തിരുവല്ലയിലെത്തും.
നിരവധിയാളുകള്‍ക്ക് കുമളി, കമ്പം, തേനി, മധുര എന്നിവിടങ്ങളില്‍ വ്യാപാരാവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ കാര്യങ്ങള്‍ക്കും വിവിധ ആശുപത്രികളിലും ഏറെ സൗകര്യപ്ദമായ പോകുവാന്‍ കഴിയുന്ന സര്‍വ്വീസായിരുന്നു ഇത്. ഈ സര്‍വ്വീസ് എത്രയും പെട്ടന്ന് പുനരാരംഭിക്കണമെന്നുള്ള യാത്രക്കാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: