പൊന്‍കുന്നം: ബസ് സ്റ്റാന്‍ഡിലും ടൗണിലും പഞ്ചായത്ത് പുതിയ പാര്‍ക്കിങ് ക്രമീകരണം ഏര്‍പ്പെടുത്തി. ഇതനുസരിച്ച് സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്ന ബസുകള്‍ക്ക് പരമാവധി 20 മിനിട്ട് മാത്രമാണ് പാര്‍ക്കിങ് സമയം. വന്നു പോകുന്ന ബസുകള്‍ യാത്രക്കാരെ ഇറക്കിയശേഷം ഉടന്‍തന്നെ പോകണം. ബസ് സ്റ്റാന്‍ഡ് പരിസരത്ത് പുകയില, ലോട്ടറി, മുറുക്കാന്‍ തുടങ്ങിയവയുടെ അനധികൃത വില്പന നിരോധിക്കും.
ദേശീയ പായില്‍ എസ്എച്ച് സ്കൂള്‍ ജങ്ഷന് മുതല്‍ കെവിഎംഎസ് കവല വരെ ഓവര്‍ടേക്കിങും യുടേണും നിരോധിച്ചു. വൈദ്യുതി പോസ്റ്റുകളിലും മറ്റ് സ്ഥലങ്ങളിലുമുള്ള അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യാനും തീരുമാനിച്ചു. ഈ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
പഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന് നായര്‍, അംഗങ്ങള്‍, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: