ഷൂമാക്കര്‍ ആശുപത്രി വിട്ടു

Wednesday 10 September 2014 9:40 pm IST

ജനീവ: സ്‌കീയിംഗിനിടെ തലക്ക് ഗുരുതരമായി പരിക്കേറ്റ് മരണത്തെ മുഖാമുഖം കണ്ട ഫോര്‍മുല വണ്‍ ഇതിഹാസ താരം മൈക്കേല്‍ ഷൂമാക്കര്‍ ആശുപത്രി വിട്ടു. സ്വിറ്റ്‌സര്‍ലന്റിലെ യുണിവേഴ്‌സിറ്റി ഓഫ് ലുസേന്‍ ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റി. ഷൂമാക്കറിന്റെ മാനേജര്‍ സബിന്‍ കെമ്മാണ് ഇക്കാര്യം അറിയിച്ചത്. ഷൂമിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും തുടര്‍ന്നുള്ള ചികിത്സ വീട്ടില്‍ നടത്തിയാല്‍ മതിയെന്നും സബിന്‍ കെം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29ന് ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരയില്‍ സ്‌കീയിങ് നടത്തുന്നതിനിടെ പാറയില്‍ തലയടിച്ചുവീണാണ് ഷൂമാക്കര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. ഫ്രാന്‍സിലെ ഗ്രെനോബിളിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷൂമാക്കറിനെ കോമയില്‍ നിന്ന് അതിജീവിച്ചതിനെ തുടര്‍ന്നായിരുന്നു സ്വിറ്റ്‌സര്‍ലന്റിലെ ലുസേനിലേക്ക് മാറ്റിയത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് രണ്ട് തവണ ശസ്ത്രക്രിയക്കും ഷൂമാക്കറെ വിധേയനാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.