നെടുങ്കണ്ടം : കോണ്‍ഗ്രസിന്റെ ഗ്രൂപ്പ്കളിയെത്തുടര്ന്ന് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു സുകുമാരന്‍നായര്‍ രാജിവച്ചു. യുഡിഎഫിനുള്ളിലെ ധാരണപ്രകാരം ഒരു മാസം കൂടി പ്രവര്‍ത്തന കാലാവധി നിലനില്‍ക്കെയാണ് സിന്ധുസുകുമാരന്നായരുടെ രാജി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ചിരിക്കുന്ന മന്ദിരത്തിന്റെ ഉദ്ഘാടനം സിന്ധു പ്രസിഡന്റായിരിക്കുമ്പോള്‍ നടത്തരുതെന്ന് കോണ്‍ഗ്രസിന് ഒരു വിഭാഗത്തിന് താല്‍പ്പര്യമുണ്ടായി
രുന്നു.
ആരോഗ്യവകുപ്പ് മന്ത്രിയെക്കൊണ്ട് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ സിന്ധു നീക്കം നടത്തിയെങ്കിലും ജില്ലയിലെ ഉന്നത കോണ്‍ഗ്രസ് നേതാവ് ഇടപെട്ട് മന്ത്രിയെ പിന്തിരിപ്പിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന ബ്ലോക്ക് കമ്മറ്റിയില്‍ ഭരണകക്ഷിയിലെ ഒരംഗം സിന്ധുവിനെ ക്ഷുദ്രജീവിയെന്നുവിളിച്ച് അപമാനിച്ചു. കോണ്‍ഗ്രസിനുള്ളില്‍ നിന്നും മാനസികമായ പീഡനം ഉണ്ടായതിനെത്തുടര്‍ന്നാണ് ഇവര്‍ രാജിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: