അടിമാലിയില്‍ 'പുലിപ്പിള്ളേരുടെ' വിളയാട്ടം യുവാവിന്റെ കൈ തല്ലിയൊടിച്ചു

Wednesday 10 September 2014 9:41 pm IST

അടിമാലി : പുലിപ്പിള്ളേര്‍ എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന ഗുണ്ടകളുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു.സേനാപതി പുതുശ്ശേരിയില്‍ അനൂപ് (30) ആണ് പരിക്കേറ്റത്. ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്ന അനൂപിനെയാണ് ഗുണ്ടകള്‍ ആക്രമിച്ചത്. സിനോജ്, സിബി, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ അനൂപ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് കാരണമെന്തെന്ന് അറിവായിട്ടില്ല. പുലിപ്പിള്ളേരെന്ന് അറിയപ്പെടുന്ന സംഘം അടിമാലി മേഖലയില്‍ നടന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.