ഐഎസ്‌ഐഎസ് ഭീകരര്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ചു

Wednesday 10 September 2014 10:08 pm IST

ബാഗ്ദാദ്: തട്ടിക്കൊണ്ടുപോയ യാസിദി പെണ്‍കുട്ടിയെ ഐഎസ്‌ഐഎസ് ഭീകരര്‍ ക്രൂരമായി പീഡിപ്പിച്ചു. പതിനേഴ് വയസ്സുള്ള പെണ്‍കുട്ടിയെ ആഗസ്റ്റ് മൂന്നിനാണ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. ഒരു ലൈംഗിക അടിമയാക്കികൊണ്ടായിരുന്നു പെണ്‍കുട്ടിയെ ഭീകരര്‍ പീഡിപ്പിച്ചത്. മാതാപിതാക്കളുടെ കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് കൂടെക്കൂടെ പീഡിപ്പിക്കുമായിരുന്നുവെന്നും വെളിപ്പെടുത്തല്‍. കുര്‍ദിസ്ഥാനിലെ അഭയാര്‍ത്ഥികളായ പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താക്കള്‍ ഒരു ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകന് പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു. പത്രപ്രവര്‍ത്തകന്‍ പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് പീഡനത്തിന്റെ കഥ പുറത്ത് വന്നത്. ഭീകരരുടെ പീഡനത്തില്‍ താന്‍ വളരെ അവഹേളിതയായിരിക്കുകയാണെന്നും തന്റെ പേര് പുറത്ത് പറയരുതെന്നും പെണ്‍കുട്ടി അപേക്ഷിക്കുകയായിരുന്നു. അവഹേളിക്കപ്പെട്ട തനിക്ക് എത്രയും പെട്ടെന്ന് മരിക്കണമെന്ന ആഗ്രഹം മാത്രമെയുള്ളുവെന്നും പെണ്‍കുട്ടി പറഞ്ഞു. തന്റെ മാതാപിതാക്കളെ ഒരിക്കല്‍കൂടി കാണാന്‍ ആഗ്രഹമുണ്ടെന്നും പത്രലേഖകനോട് പറഞ്ഞു. ഏതാണ്ട് 40 യുവതികളും 30ഓളം പെണ്‍കുട്ടികളുമാണ് ഭീകരരുടെ കസ്റ്റഡിയിലുള്ളത്. ഭീകരന്‍മാരുടെ കസ്റ്റഡിയിലുള്ള സ്ത്രീകളെ ദിവസം മുഴുവന്‍ പീഡിപ്പിക്കുകയാണ്. ഭീകരര്‍ മാറിമാറിയാണ് പീഡിപ്പിക്കുന്നത്. പീഡനം സഹിക്കാനാവാതെ ചില സ്ത്രീകള്‍ ആത്മഹത്യ ചെയ്തതായും വെളിപ്പെടുത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.