ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് കീല്‍ അന്തരിച്ചു

Thursday 11 September 2014 3:12 pm IST

കാലിഫോര്‍ണിയ: ജെയിംസ് ബോണ്ട് സിനിമകളില്‍ വില്ലനായി അഭിനയിച്ച ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് കീല്‍(74) അന്തരിച്ചു. ജോസ് എന്ന ചിത്രത്തിലെ സ്റ്റീല്‍ പല്ലുള്ള വില്ലന്റെ വേഷം അവതരിപ്പിച്ച് ശ്രദ്ധേയനായ റിച്ചാര്‍ഡ് കീല്‍ ബുധനാഴ്ച വൈകിട്ട് കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ വച്ച് മരിച്ചതായാണ് റിപ്പോര്‍ട്ട്. കാല്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് സെയിന്റ് ആഗ്‌നസ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്ന റിച്ചാര്‍ഡിന്റെ മരണവാര്‍ത്ത ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഡിട്രോയിറ്റില്‍ ജനിച്ച കീല്‍ 1960 ല്‍ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അഭിനയ രംഗത്തെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.