കാലിഫോര്‍ണിയയില്‍ വെടിവെപ്പ്: മൂന്ന് മരണം

Monday 3 October 2011 1:45 pm IST

സാന്‍ ലിയാന്‍ട്രോ: കാലിഫോര്‍ണിയായിലെ സാന്‍ ലിയാന്‍ട്രോ നഗരത്തില്‍ ആഘോഷ പരിപാടിക്കിടെ ഉണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്‌. ഒരു യുവാവും രണ്ട്‌ യുവതികളുമാണ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌. പാര്‍ട്ടിയില്‍ ഏതാണ്ട് നൂറോളം പേര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗ സഘമാണ്‌ ആക്രമണം നടത്തിയതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ ആരെയും അറസ്റ്റ്‌ ചെയ്തിട്ടില്ല. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയവരെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം പുരോഗമിക്കുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു.