തൃശൂര്‍: കുന്നംകുളം എംഎല്‍എ ബാബു എം. പാലിശേരിയുടെ തെരഞ്ഞെടുപ്പ് വിജയം സുപ്രീം കോടതി ശരിവച്ചു. എതിര് സ്ഥാനാര്‍ഥി സി.പി. ജോണ്‍ നല്കിയ ഹര്‍ജി കോടതി തള്ളി.
വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നും സ്വത്തുവിവരം തെറ്റായി നല്‍കിയെന്നും ആരോപിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സി.പി. ജോണ്‍ പരാതി നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം ബാബു എം. പാലിശേരിയുടെ തെരഞ്ഞെടുപ്പു വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യംചെയ്താണ് സി.പി. ജോണ്‍ സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: