മലപ്പുറം: നെടുമ്പാശ്ശേരി മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സിബിഐ സംഘം മലപ്പുറത്തും റെയ്ഡ് നടത്തി. എംഎസ്പി ഓഫീസേഴ്സ് കമാന്റന്റ് സാജന് ജോര്‍ജ്ജിന്റെ വീട്ടിലാണ് സിബിഐ സംഘം ഇന്നലെ രാവിലെ റെയ്ഡ് നടത്തിയത്. റെയ്ഡ് മൂന്ന് മണിക്കൂറോളം നീണ്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ സിഐ ആയി ഇദ്ദേഹം ജോലി ചെയ്തിരുന്നു. നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ നടത്തിയ റെയ്ഡിന്റെ ഭാഗമായായിരുന്നു മലപ്പുറത്തെയും സിബിഐ റെയ്ഡ്. തിരുവനന്തപുരത്തുനിന്നുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: