ബാങ്ക് അക്കൗണ്ട് 3.02 കോടി; നിക്ഷേപം 1496 കോടി

Thursday 11 September 2014 7:52 pm IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി ജന്‍-ധന്‍ പദ്ധതിയുടെ പ്രവര്‍ത്തനം വിജയകരമായതായി കേന്ദ്ര മന്ത്രിസഭാ യോഗം വിലയിരുത്തി. സപ്തംബര്‍ എട്ടുവരെ 3.02 കോടി പുതിയ അക്കൗണ്ടുകള്‍ തുടങ്ങിയതായും 1496.61 കോടി രൂപയുടെ നിക്ഷേപം നടന്നതായും യോഗത്തില്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ഈ പുതിയ അക്കൗണ്ടുകളില്‍ 1.89 കോടി ഗ്രാമീണ മേഖലയിലും 1.13 കോടി നഗരങ്ങളിലുമാണ്. ഓരോ അക്കൗണ്ടിലും ശരാശരി 495 രൂപവീതം നിക്ഷേപിക്കപ്പെട്ടുവെന്നാണ് കണക്ക്. പുതിയ അക്കൗണ്ടുകള്‍ തുറക്കാന്‍ പ്രത്യേക പ്രചാരണവും പ്രോത്സാഹനവും നല്‍കുന്നതിനൊപ്പം ശനിയാഴ്ച ദിവസങ്ങളില്‍ കാലത്ത് എട്ടു മുതല്‍ വൈകിട്ട് എട്ടുവരെ ബാങ്കുകളില്‍ പ്രത്യേക സൗകര്യം തയ്യാറാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.