കോഴിക്കോട്: സിപിഎം അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുന്‍കാല അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാന്‍ സിപിഎം തയ്യാറാവണം. വഴിമാറി ചിന്തിക്കുന്നവരെ വകവരുത്തുന്ന നടപടി അവസാനിപ്പിക്കണം. പാര്‍ട്ടി നടത്തുന്ന അക്രമങ്ങള്‍ക്ക് ഭരണകേന്ദ്രങ്ങളില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുന്നതിന് ഇത് സാഹചര്യമൊരുക്കി. തലച്ചോര്‍ മരവിച്ച ആളുകളാണ് സിപിഎം പോളിറ്റ് ബ്യൂറോയില്‍ ഇപ്പോള്‍ ഉള്ളത്. ജനങ്ങളുടെ അംഗീകാരം നേടി അധികാരത്തില്‍ വന്ന ബിജെപിയെ ഭരിക്കാന്‍ അനുവദിക്കണം- അദ്ദേഹം പറഞ്ഞു. റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 13ന് കോട്ടയം റബര്‍ ബോര്‍ഡ് ആസ്ഥാനത്ത് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: