വാര്‍ത്താ സാരഥി പുരസ്‌കാരം ലിബീഷ്‌കുമാറിനും കവിതാ സാരഥി പുരസ്‌കാരം വിമല്‍പ്രസാദിനും

Thursday 11 September 2014 9:38 pm IST

കാഞ്ഞങ്ങാട്: ബാലഗോകുലം സാരഥി പുരസ്‌കാര സമിതി ഏര്‍പ്പെടുത്തിയ സംസ്ഥാന വാര്‍ത്താ സാരഥി പുരസ്‌കാരം മാതൃഭൂമി കാസര്‍കോട് ലേഖകന്‍ പി.പി.ലിബീഷ്‌കുമാറിന്. തീ വന്നാല്‍ തീര്‍ന്നു, തീ...വണ്ടി' എന്നീ വാര്‍ത്തകളാണ് അവാര്‍ഡിനര്‍ഹമായത്. 5001 രൂപയും പ്രശസ്തി പത്രവും ബാലന്‍ പാലായി രൂപകല്‍പ്പന ചെയ്ത ശില്‍പ്പവുമാണ് അവാര്‍ഡ്. 18 ന് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍ പുരസ്‌കാരം വിതരണം ചെയ്യും. പ്രൊഫ.മേലത്ത് ചന്ദ്രശേഖരന്‍, ഡോ.കെ. ജയപ്രസാദ്, കെ. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. പിലിക്കോട് സ്വദേശിയാണ്. ഈ വര്‍ഷത്തെ സംസ്ഥാന കവിത സാരഥി പുരസ്‌കാരത്തിന് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത നടുവനാട് സ്വദേശി വിമല്‍ പ്രസാദ് അര്‍ഹനായി. പയ്യാമ്പലം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. എം.ബി.എക്കാരനായ ഇദ്ദേഹം കേരള സിവില്‍ ജുഡീഷ്യല്‍ വകുപ്പില്‍ സീനിയര്‍ ക്ലാര്‍ക്കായി കൂത്തുപറമ്പില്‍ സേവനമനുഷ്ഠിക്കുന്നു. 5001 രൂപയും പ്രശസ്തി പത്രവും ബാലന്‍ പാലായി രൂപകല്പ്പന ചെയ്ത ശിലാഫലകവുമാണ് പുരസ്‌കാരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.