കുറിച്ചി: സചിവോത്തമപുരം കോളനിയിലെ അയ്യന്‍കാളി ശ്രീനാരായണഗുരു പോസ്റ്ററുകളും ഫ്ളക്സുകളും നശിപ്പിച്ചതിനെതിരെ നടത്തിയ പ്രതിഷേധ ഹര്‍ത്താല്‍ പൂര്‍ണം. എകെസിഎച്ച്എംഎസ് 777-ാം നമ്പര്‍ ശാഖ സ്ഥാപിച്ച അവിട്ടം -ചതയ ജന്മദിനത്തില് ആശംസയറിയിച്ച ശ്രീനാരായണഗുരുവിന്റെയും മഹാത്മാ അയ്യന്‍കാളിയുടെയും ഫ്ളക്സ് തല്ലിത്തകര്‍ക്കുകയും വനിതാബാലവേദി പ്രവര്‍ത്തരുടെയും ചിത്രങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ വെട്ടിമാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.
ചിലയിടങ്ങളില്‍ ചെറിയ അക്രമ സംഭവങ്ങല്‍ നടന്നതൊഴിച്ചാല്‍ ഹര്‍ത്താല്‍ പൊതുവെ സമാധാനപരമായിരുന്നു. കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. മന്ദിരം കവലയില്‍ നിന്നാരംഭിച്ച പ്രകടനം കേളന് കവലയില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ അസോസിയേഷന് പ്രസിഡന്റ് സി.എസ്. സുധീഷ്, വൈസ് പ്രസിഡന്റ് സി.എസ്. ജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: