തിരുവനന്തപുരം: യാത്രാ നിരക്കുകള്‍ വര്ദ്ധിപ്പിക്കണമെന്നാവശ്യപെട്ട് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ടാക്സി, ഓട്ടോറിക്ഷാ തൊഴിലാളികള്‍ പണിമുടക്കുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു പണിമുടക്ക്. ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ഈ മാസം 25 മുതല്‍ അനിശ്ചിതകാല പണിമുടക്ക് സംയുക്ത സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്.
ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ടാക്സി, ഓട്ടോറിക്ഷാ തൊഴിലാളികള്‍ കഴിഞ്ഞ ദിവസം പണിമുടക്കിയിരുന്നെങ്കിലും ഓണാഘോഷങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയെ ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: