കോട്ടയം: സംസ്ഥാനത്തെ ഓട്ടോ ടാക്സി നിരക്ക് കാലികമായി പരിഷ്കരിക്കുമെന്ന് ഗതാഗമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ചാര്‍ജ് വര്‍ധ സംബന്ധിച്ചുള്ള ജസ്റ്റീസ് എം.രാമചന്ദ്രന് കമ്മിഷന്റെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 15 രൂപയില്‍ നിന്ന് 20 രൂപയാക്കാനും. സാദാ ടാക്സി കാറുകളുടെ മിനിമം നിരക്ക് 100 രൂപയില്‍ നിന്ന് 200 രൂപയാക്കണമെന്നുമാണ് രാമചന്ദ്രന് കമ്മിഷന്റെ റിപ്പോര്‍ട്ട്. ഓട്ടോറിക്ഷയില്‍ മിനിമം ചാര്‍ജില്‍ ഓടാവുന്ന ദൂരം ഒന്നര കിലോമീറ്റര്‍ തന്നെയാണ്. എന്നാല്‍ അതു കഴിഞ്ഞു കിലോമീറ്ററിന് ഇപ്പോള്‍ 10 രൂപയായിരുന്നതു 11 രൂപയാകും. സാദാ ടാക്സിക്കു കിലോമീറ്ററിനു നിലവിലുള്ള ഒന്‍പതു രൂപ 10 രൂപയാക്കും.
എസി ടാക്സിക്കു മിനിമം നിരക്ക് 220 രൂപ. കിലോമീറ്ററിനു 10 രൂപയില്‍ നിന്നു 11 രൂപയാക്കും. ആഡംബര ടാക്സികള്‍ക്കു വലുപ്പമനുസരിച്ചു കിലോമീറ്ററിനു 15 രൂപ വരെ ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: