മുംബൈ: ഇന്ത്യന്‍ ഭരണഘടനാ ശില്പി ഡോ.ബി.ആര്.അംബേദ്കറിന്റെ ലണ്ടനിലെ വസതി മഹാരാഷ്ട്രാ ഗവണ്മെന്റ് വാങ്ങാനൊരുങ്ങുന്നു. ഏകദേശം 40 കോടി രൂപയ്ക്കാണ് വീട് വാങ്ങുന്നത്. 1921-22 കാലഘട്ടത്തില്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ പഠിക്കുന്ന സമയത്താണ് അംബേദ്ക്കര്‍ ഇവിടെ താമസിച്ചിരുന്നത്.
വീടും സ്ഥലവും ലേലം ചെയ്യാനൊരുങ്ങുന്നതായി കാണിച്ച് യു.കെയിലുള്ള ഫെഡറേഷന് ഓഫ് അംബേദ്ക്കര്‍ ആന്റ് ബുദ്ധിസ്റ്റ് ഓര്‍ഗനൈസേഷനാണ് മഹാരാഷ്ട്രാ സര്‍ക്കാരിനെ അറിയിച്ചത്. സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ സംയുക്തമായി ചേര്‍ന്നാണ് വീട് വാങ്ങുന്നത്.
വീട് വാങ്ങാന്‍ തയ്യാറാണെന്നറിയിച്ചു കൊണ്ടുള്ള കത്ത് അയച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: