കൊച്ചി: ഹിന്ദുമതം ഒരു മതമല്ല, അതൊരു സംസ്കാരമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. ഒരു തീവ്രവാദിക്കും ഹിന്ദുമതത്തെ തകര്‍ക്കാന്‍ കഴിയില്ല. മറ്റു മതങ്ങളെ പേലെയാണു ഹിന്ദുമതമെങ്കില്‍ ഇന്ന് ഇന്ത്യയില്‍ ക്രിസ്ത്യാനിയും ഇസ്ലാമും ഉണ്ടാവുകയില്ലെന്നും ആര്യാടന് പറഞ്ഞു.
സൗദി അറേബ്യയില്‍ വച്ച് നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തിലാണ് ആര്യാടന്റെ ഈ പരാമര്‍ശം. ക്രിസ്തു, ഇസ്ലാം എന്നീ മതങ്ങള്‍ പോലുള്ള മതമല്ല ഹിന്ദുമതം, ഹിന്ദു മതം സംസ്ക്കാരമാണ്. മറ്റു മതങ്ങളെ പേലെയാണു ഹിന്ദുമതമെങ്കില്‍ ഇന്ന് ഇന്ത്യയില്‍ ക്രിസ്ത്യാനിയും ഇസ്ലാമും ഉണ്ടാക്കുകയില്ല. എട്ടാം നൂറ്റാണ്ടില്‍ ഇവിടെയെത്തിയ അറബികളെ സ്വാഗതം ചെയ്തത് സാമൂതിരിയാണ്. അവര്‍ക്ക് പള്ളി പണിയാനും ഇസ്ലാം മതം പ്രചരിപ്പിക്കാനും അവസരം ഒരുക്കിയതും ഹിന്ദുക്കളാണ്. ഈ സംസ്കാരത്തെ തകര്‍ക്കുവാന്‍ ഒരു തീവ്രവാദി വിചാരിച്ചാലും കഴിയില്ല. അങ്ങനെ ശ്രമിക്കുന്നവര്‍ അകത്ത് പോകുമെന്നും ആര്യാടന് വ്യക്തമാക്കി.
തന്റെ ബാപ്പയുടെ ബാപ്പയുടെ ബാപ്പയുടെ ബാപ്പ ഹിന്ദുവായിരുന്നുവെന്നും ആര്യാടന് പറഞ്ഞു. ആര്യാടന്റെ വാര്‍ത്താസമ്മേളനത്തിന്റെ വീഡീയോ ക്ലിപ്പിങ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എസ്എന്‍ഡിപിയും എന്‍എസ്എസും ഹിന്ദു വര്‍ഗീയ സംഘനകളല്ലെന്നും പരാമര്‍ശിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ വാട്ട്സ് ആപ്പിലും ഫേസ് ബുക്കിലും ഹിറ്റാണ്. ഒരു വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍വച്ചു ആര്യാടന് നടത്തിയ പത്രസമ്മേളനത്തിന്റെ വിഡിയോ ക്ലിപ്പാണ് ഇപ്പോള്‍ സൈബര്‍ ലോകത്തിലൂടെ പ്രചരിക്കുന്നത്.
എസ്എന്‍ഡിപി, എന്‍എസ്എസ് എന്നീ സംഘടനകള്‍ വര്‍ഗീയ സംഘടനകളാണെന്നു കരുതുന്നില്ല. ഈ സംഘടനകളെ സമൂഹിക സംഘടനകളായാണു താന്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോ ഹിറ്റായതോടെ അതെല്ലാം താന്‍ പറഞ്ഞത് തന്നെയാണെന്നും വേണമെങ്കില്‍ ആവര്‍ത്തിക്കാമെന്നും ആര്യാടനും പ്രതികരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: