മധുര:തമിഴ്നാട്ടിലെ മധുരയില്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം.തിരുമംഗലം ആര്‍ട്സ് കോളേജിലാണ് സംഭവം. ശരീരത്തും മുഖത്തും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടികളെ അടുത്തുള്ള ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ പെണ്‍കുട്ടികള്‍ക്ക്നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. മുഖം മൂടി ധരിച്ചിരുന്നതിനാല്‍ ഇവരെ തിരിച്ചറിയാന്‍ കഴിയില്ലെന്ന് പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്കി. ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്ന വ്യക്തികളാണ് ആക്രമണം നടത്തിയതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: