ക്ലീന്‍ ഗംഗ വെബ് സൈറ്റ് തുടങ്ങി

Sunday 21 May 2017 2:10 pm IST

ന്യൂദല്‍ഹി:  ഗംഗയെ മാലിന്യമുക്തമാക്കാനുള്ള പരിപാടിയുടെ വെബ് സൈറ്റ് തുടങ്ങി. ഗംഗാ ശുചീകരണ, ജലവിഭവ മന്ത്രി ഉമാ ഭാരതി ഉദ്ഘാടനം ചെയ്തു. ഗംഗയെ മാലിന്യമുക്തമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കുമെന്ന് ഉമാഭാരതി പ്രതീക്ഷ പ്രകടിപ്പിച്ചു.ിാരഴ.ിശര.ശി എന്ന സൈറ്റില്‍ ഗംഗാ മന്ഥന്‍, നമാമി ഗംഗേ, ഗംഗാ കര്‍മ്മ പദ്ധതി, ജലഗുണനിലവാര നിരീക്ഷണം, വ്യാവസായിക മലിനീകരണം തുടങ്ങിയവ സംബന്ധിച്ച മിക്ക വിവരങ്ങളുമുണ്ട്. ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും ഫോട്ടോകളും എല്ലാം സൈറ്റില്‍ അപ്‌ലോഡ് ചെയ്യാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.