കാണാതായ ട്രെയിന്‍ കണ്ടെത്തി

Friday 12 September 2014 9:38 pm IST

ന്യൂദല്‍ഹി: ആഗസ്റ്റ് 25ന് ബീഹാറിലെ ഹാജിപ്പൂരില്‍ നിന്ന് കാണാതായ ഗോരഖ്പൂര്‍ മുസാഫര്‍പൂര്‍ പാസഞ്ചര്‍ ട്രെയിന്‍ 17 ദിവസത്തിനു ശേഷം 11ന് വ്യാഴാഴ്ച കണ്ടെത്തി!! ഒരു ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടിരുന്നു. അക്കൂട്ടത്തില്‍ തിരിച്ചുവിട്ടതാണ് ഈ ട്രെയിനും. വഴിമാറി പോകുകയാണെന്ന് അനൗണ്‍സ് ചെയ്തതോടെ നല്ലൊരു പങ്ക് യാത്രക്കാരും ഇറങ്ങിയിരുന്നു. പിന്നെ ട്രെയിന്‍ കാണാതായി, എവിടേക്കാണ് പോയതെന്നും അറിഞ്ഞില്ല. സമസ്തിപ്പൂര്‍ ഡിവിഷണല്‍ മാനേജര്‍ അരുണ്‍ മാലിക്ക് പറഞ്ഞു.  അധികൃതര്‍ ഈ ട്രെയിന്‍ കണ്ടെത്താനുള്ള തിരിച്ചിലിലായിരുന്നു. ഒടുവില്‍ അത് വ്യാഴാഴ്ച കണ്ടെത്തി.തിരിച്ചുവിട്ട വഴികളിലൂെടയെല്ലാം കറങ്ങുകയായിരുന്നു ട്രെയിന്‍. ഡ്രൈവറും അധികൃതരെ വിളിച്ചില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.