വൈദ്യുതി മോഷണം: ഒമ്പത് ലക്ഷം പിഴ

Sunday 21 May 2017 2:00 pm IST

കൊച്ചി: കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം വിവിധ എപിറ്റിഎസ് യൂണിറ്റുകള്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ പാലക്കാട്, എറണാകുളം ജില്ലകളില്‍ മൂന്ന് വൈദ്യുതി മോഷണങ്ങളും 23 വൈദ്യുതി ദുരുപയോഗങ്ങളും ഉള്‍പ്പെടെ ഒമ്പത് ലക്ഷത്തില്‍പ്പരം രൂപയുടെ വൈദ്യുതി ക്രമക്കേടുകള്‍ കണ്ടെത്തി പിഴ ചുമത്തി. തിരുവനന്തപുരം മാറനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴില്‍ റിട്ട. ബോര്‍ഡു സ്റ്റാഫിന്റെ വീട്ടില്‍നിന്നും ഗാര്‍ഹിക കണക്ഷനില്‍ വൈദ്യുതി മോഷണം കണ്ടെത്തി 2,00,000 രൂപ പിഴ ചുമത്തി. പേയാട് ഗാര്‍ഹിക കണക്ഷനില്‍ നിന്നും വാണിജ്യസ്ഥാപനത്തിലേക്ക് വൈദ്യുതി മോഷ്ടിച്ചതായി കെഎസ്ഇബി ലിമിറ്റഡ് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് പരിശോധനയില്‍ കണ്ടെത്തി. താരിഫ് ദുരുപയോഗം നടത്തിയതിന് ഈ കണക്ഷന്‍ ഉടമയ്ക്ക് സ്‌ക്വാഡ് 50,000 രൂപ പിഴ ചുമത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.