അധ്യാപകന്റെ മൊഴികളില്‍ അവ്യക്തതയെന്ന്‌ ഡിജിപി

Monday 3 October 2011 5:26 pm IST

തിരുവനന്തപുരം: വാളകത്ത്‌ ആക്രമിക്കപ്പെട്ട അധ്യാപകന്റെ മൊഴികളില്‍ അവ്യക്തതയെന്ന്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു. അധ്യാപകന്‍ അന്വേഷണങ്ങളോട്‌ സഹകരിക്കുന്നില്ലെന്നും ഡിജിപി പറഞ്ഞു.
വാളകത്ത്‌ അധ്യാപകനെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്‌ നടക്കുന്നതെന്ന്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു. യാതൊരു മുന്‍വിധികളും ഇല്ലാതെയാണ്‌ അന്വേഷണം നടക്കുന്നത്‌. ഇതുമായി ബന്ധപ്പെട്ട വ്യക്തികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്‌. ബാലകൃഷ്ണപിള്ള ആശുപത്രിയില്‍ നിന്ന്‌ ഫോണ്‍ വിളിച്ചത്‌ സംബന്ധിച്ച്‌ പ്രതികരിക്കേണ്ടത്‌ ജയില്‍ വകുപ്പാണെന്നും ഡിജിപി പറഞ്ഞു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.