60 ലിറ്റര്‍ ചാരായവും 250 ലിറ്റര്‍ കോടയുമായി യുവാവ് പിടിയില്‍

Sunday 21 May 2017 2:06 pm IST

കായംകുളം: വില്‍പ്പനയ്ക്കായി കൊണ്ടുപോയ 60 ലിറ്റര്‍ ചാരായവും 240 ലിറ്റര്‍ കോടയും വ്യാജമദ്യ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വാറ്റുപകരണങ്ങളും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടി. കരുവറ്റംകുഴി മാധവത്തില്‍ ഷാജി (പള്‍സര്‍ ഷാജി-45)യെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ വീട്ടില്‍ നിന്ന് പത്തിയൂര്‍ ഭാഗത്തേക്ക് മാരുതി  വാനില്‍ ചാരായം കൊണ്ടുപോകുന്നതായി എക്‌സൈസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കീരിക്കാട് വില്ലേജ് ഓഫീസിന് സമീപത്ത് നിന്നാണ് പിടികൂടിയത്. ഷാജിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന 240 ലിറ്റര്‍ കോടയും ഉപകരണങ്ങളും എക്‌സൈസ് സംഘം കണ്ടെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.