കോട്ടയം: കോണ്‍ഗ്രസ് നേതാവ് ടൗണിലെ വ്യാപാരികളില്‍നിന്നും ഗുണ്ടാപിരിവ് നടത്തുന്നതായി പരാതി. മുഖ്യമന്ത്രിയുമായി അടുത്ത് ബന്ധമുള്ള കൊല്ലാട് മണ്ഡലം പ്രസിഡന്റിനെതിരെയാണ് വ്യാപാരികള്‍ പരാതിയുമായി രംഗത്ത് എത്തിയിട്ടുള്ളത്. കുബേര റയിഡില്നിന്നും ഒഴിവാക്കാമെന്നു പറഞ്ഞും ജോലി വാഗ്ദാനം ചെയ്തുമാണ് ഇയാള്‍ പണപ്പിരിവ് നടത്തുന്നത്. പണം നല്കാത്തവരെ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതായി പരാതിയുണ്ട്.
അനധികൃതമായി മദ്യം സൂക്ഷിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ ചിങ്ങവനം പോലീസ് സ്റ്റേഷനിലെ പോലീസ് കാരേയും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പറയുന്നു. മുഖ്യമന്ത്രിയുടെ മറവിലാണ് കൊല്ലാട്ടെ കോണ്‍ഗ്രസ് നേതാവിതെല്ലാം ചെയ്യുന്നത്. അതുകൊണ്ട് മുഖ്യമന്ത്രി ഇടപ്പെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: