മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതില്‍ പ്രതിഷേധം ശക്തം

Friday 12 September 2014 10:23 pm IST

പാമ്പാടി: കൂരോപ്പട ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് ശാന്തിഗിരി ആശ്രമത്തിന് സമീപം സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ടവര്‍ സ്ഥാപിക്കുവാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒരു ടവര്‍ നിലവിലുള്ള ഈ പ്രദേശത്ത് വീണ്ടുമൊരു ടവര്‍ സ്ഥാപിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഈ ശ്രമത്തില്‍നിന്നും കമ്പനി പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. അനൂപ് ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി സമ്മേളനം വാര്‍ഡുമെമ്പര്‍ സന്ധ്യാസുരേഷ് ഉദ്ഘാടനം ചെയ്തു. ബിജെപി പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍ കൂരോപ്പട പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരി പാലാഴി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ.സി. ജേക്കബ്, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തംഗം കെ.കെ. വിപിനചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.