എബോള ബാധ: മരണസംഖ്യ 2,400 ആയി

Saturday 13 September 2014 9:49 am IST

ജനീവ: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന എബോള ബാധയില്‍ ഇതുവരെ മരണസംഖ്യ 2,400 ആയി. രോഗബാധിതരുടെ എണ്ണത്തിലും വര്‍ധനയുണ്ടായതായതാണ് റിപ്പോര്‍ട്ട്. ഗിനിയയില്‍ ആരംഭിച്ച എബോള ബാധ ലൈബീരിയ, സീറ ലിയോണ്‍, ഗിനിയ, നൈജീരിയ എന്നീ രാജ്യങ്ങളിലായാണ് പടര്‍ന്നുപിടിക്കുന്നത്. വിഷയത്തില്‍ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടത്തിയിട്ടുണ്ട്.. 4,784 എബോള കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എബോള പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധി തരണം ചെയ്യാന്‍ ലൈബീരിയ യുഎന്നിന്റെ സഹായം തേടിയിരുന്നു. രോഗം കൂടുതലായി വ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിലേക്ക് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അയക്കണമെന്നാണ് യു.എന്‍ നോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.