കരുനാഗപ്പള്ളി: തീര്‍ത്ഥാടകസംഘം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ ലോറിക്ക് പിന്നിലിടിച്ച് 20 പേര്‍ക്ക് പരിക്കേറ്റു. ദേശീയ പാതയില്‍ പുള്ളിമാന്‍ ജംഗ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് അപകടം.പരിക്കേറ്റവരെ കരുനാഗപള്ളി താലൂക്ക് ആശുപത്രിയിലും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിന് എത്തിയ സംഘം സഞ്ചരിച്ചിരുന്ന വാന്‍ നിയന്ത്രണം വിട്ട് മുന്‍മ്പേ പോയ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: