ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം വെടിവച്ച് ജീവനൊടുക്കി. തുളസി നികേതന്‍ റസിഡന്‍ഷ്യല്‍ കോളനിയിലാണ് സംഭവം. 25-കാരനായ അമിത് ആണ് കാമുകിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പോലീസ് പോസ്റ്റ്മോര്‍ട്ടത്തിനായി അടുത്തുള്ള ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.. യുവതിയുടെ മൃതദേഹത്തില്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതിന്റെ അടയാളങ്ങളുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: