ന്യൂദല്‍ഹി: ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും നല്കാന് കേന്ദ്ര സിവില്‍ എവിയേഷന്‍ മന്ത്രാലയം ആറന്മുള പൈതൃകഗ്രാമ കര്‍മസമിതിക്ക് നിര്‍ദേശം നല്കി. മന്ത്രി അശോക് ഗജപതിരാജു സമരസമിതി നേതാവ് കുമ്മനം രാജശേഖരനാണ് നിര്‍ദേശം നല്‍കിയത്.
പ്രദേശത്തെ കോഴിത്തോട്ടിലും കരിമാരംതോട്ടിലും നിക്ഷേപിച്ച മണ്ണ് നീക്കംചെയ്യാനുള്ള ഹൈക്കോടതിവിധി, വയല്നികത്തലിനെതിരെയുള്ള കോടതിവിധികള്‍, മിച്ചഭൂമിക്കേസ് സംബന്ധിച്ച രേഖകള്‍ എന്നിവയാണ് നല്‍കേണ്ടത്.കൂടാതെ സംസ്ഥാനസര്‍ക്കാരിന്റെ എന്‍.ഒ.സി. ഇതേവരെ പദ്ധതിക്കു കിട്ടാത്തത് എന്തുകൊണ്ടെന്നും വ്യക്തമാക്കണം.
ഇല്ലാത്ത എന്‍ഒസി. കാണിച്ചാണ് വിവിധ മന്ത്രാലയങ്ങളില്‍നിന്നുള്ള അനുമതികള്‍ വിമാനത്താവളകമ്പനി നേടിയത്. ഹരിതട്രിബ്യൂണലിന്റെ വിധിയും നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: