മനസ്സിനെ പൂര്‍ണമായും ഇല്ലാതാക്കുക

Monday 3 October 2011 11:15 pm IST

പല ചിന്തകള്‍ ചേരുമ്പോഴാണ്‌ മനസ്സാകുന്നത്‌. കടലിലെ തിരകള്‍പോലെയാണത്‌. ഒന്നിനുപിറകെ മറ്റൊന്നായി ചിന്തകള്‍ വന്നുകൊണ്ടേയിരിക്കും. ബലംപ്രയോഗിച്ച്‌ തിരകളെ ഇല്ലാതാക്കാന്‍ കഴിയില്ല. എന്നാല്‍ കടലിന്‌ ആഴംകൂടിയാല്‍ തിരകളടങ്ങും. അതുപോലെ ചിന്തകളെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കാതെ ഒരേ ചിന്തയില്‍ത്തന്നെ മനസ്സ്‌ ഏകാഗ്രമാക്കുക. അപ്പോള്‍ മനസ്സാകുന്ന കടലിന്‌ ആഴം വര്‍ദ്ധിക്കും. അത്‌ ശാന്തമാകും. ഉപരിതലത്തില്‍ കൊച്ചോളങ്ങള്‍ ഉണ്ടായാല്‍ത്തന്നെ ഉള്ളില്‍ ശാന്തമായിരിക്കും.