കൊച്ചി: കഠോപനിഷത്തിനെ ആധാരമാക്കി ശ്രീശ്രീ രവിശങ്കര്‍ തയ്യാറാക്കിയ ജ്ഞാന പ്രഭാഷണം സപ്തംബര്‍ 15 മുതല്‍ 20 വരെ കൊച്ചിയില്‍ നടക്കും. ഇലക്ട്രോണിക് മീഡിയ വഴിയായിരിക്കും ഗുരുജിയുടെ പ്രഭാഷണ പരമ്പര നടക്കുക. ജീവനകലയുടെ രാജ്യാന്തര പരിശീലകന് രാകേഷിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പരിപാടി നടക്കുന്നത്. പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രം ആഡിറ്റോറിയത്തിലാണ് പ്രഭാഷണ പരമ്പര നടക്കുന്നത്. വിവിധതരം ധ്യാനാനുഭവങ്ങള്ക്ക് പുറമെ പ്രമുഖ ഗായകര്‍ നയിക്കുന്ന സത്സംഗം ഉണ്ടായിരിക്കും . പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495984026 എന്ന നമ്പരില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: