ലാളിത്യമാര്‍ന്ന ജീവിതം നയിക്കൂ. വസ്ത്രധാരണം ശുഭ്രവും സരളവും, വൃത്തിയും വെടിപ്പുള്ളതുമായിരിക്കട്ടെ. ആഹാരം സാധാരണവും സാത്വികവുമായിരിക്കണം. പ്രാര്‍ത്ഥന അനാഢംബരവും ഭക്തിസാന്ദ്രവുമായിരിക്കണം. സേവനനിരതമായ, ആത്മാര്‍ത്ഥമായ പ്രവര്ത്തനങ്ങളിലേര്പ്പെടൂ. സരളതയോടും, മധുരമായും മൃദുവായും സംസാരിക്കൂ. ആര്‍ഭാടത്തിനുവേണ്ടി സമയം കളയാതെ സമയം പ്രയോജനപ്രദമായി ചിലവഴിക്കൂ. പ്രേമം സരളവും, സ്വാര്‍ത്ഥരഹിതവും ആയിരിക്കണം. എല്ലാപേരേയും സ്നേഹിക്കൂ. നിഷ്കപടതയോടെ എന്നോട് പ്രാര്‍ത്ഥിക്കൂ. ആ പ്രാര്‍ത്ഥന, ഹൃദയത്തിന്റെ അഗാധതയില്‍ നിന്നുമുയരട്ടെ. നിനക്ക് ലാളിത്യമേറും തോറും നിന്റെ ക്ലേശങ്ങള്‍ ലഘൂകരിക്കും. ആഗ്രഹങ്ങള്‍ കുറയുന്തോറും മനസ്സിന്റെ അപഥസഞ്ചാരവും കുറയും. നിന്റെ ഭാരങ്ങളെല്ലാം ഇറക്കിവയ്ക്കൂ. ഭൗതികമായ ബാദ്ധ്യതകള്‍ കുറയ്ക്കൂ. പ്രതേ്യകിച്ചും ശരീരവുമായി ബന്ധപ്പെട്ടവ. എല്ലാപേര്‍ക്കും കൊടുക്കാന്‍ പഠിക്കൂ. എന്റെ കൃപ ഒഴികെ മറ്റൊന്നുംതന്നെ തിരിച്ചെടുക്കാതിരിക്കൂ.
-സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: