മനുഷ്യജന്മം ദുര്‍ലഭം

Saturday 13 September 2014 7:57 pm IST

എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം അത്ര വന്നു പിറന്നു സുകൃതത്താല്‍! എത്ര ജന്മം മലത്തില്‍ കഴിഞ്ഞതും എത്ര ജന്മം ജലത്തില്‍ കഴിഞ്ഞതും എത്ര ജന്മങ്ങള്‍ മണ്ണില്‍ കഴിഞ്ഞതും എത്ര ജന്മം മരങ്ങളായ് നിന്നതും എത്ര ജന്മം മരിച്ചു നടന്നതും എത്ര ജന്മം മൃഗങ്ങള്‍ പശുക്കളായ് അതുവന്നിട്ടിവണ്ണം ലഭിച്ചോരു മര്‍ത്ത്യജന്മത്തിന്‍ മുന്‍പേ കഴിച്ചു നാം! എത്രയും പണിപ്പെട്ടിങ്ങു മാതാവിന്‍ ഗര്‍ഭപാത്രത്തില്‍ വീണതറിഞ്ഞാലും പത്തുമാസം വയറ്റില്‍ കഴിഞ്ഞുപോയ് പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ് തന്നത്താനഭിമാനിച്ചു പിന്നേടം തന്നത്താനറിയാതെ കഴിയുന്നു. ഇത്രകാലമിരിക്കുമിനിയെന്നും സത്യമോ നമുക്കേതുമൊന്നില്ലല്ലോ. നീര്‍പ്പോളപോലെയുള്ളൊരു ദേഹത്തില്‍ വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു. ഓര്‍ത്തറിയാതെ പാടുപെടുന്നേരം നേര്‍ത്തുപോകുമതെന്നേ പറയാവൂ അത്രമാത്രമിരിക്കുന്ന നേരത്തു കീര്‍ത്തിച്ചീടുന്നതില്ല തിരുനാമം! - പൂന്താനം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.