ജക്കാര്‍ത്ത:ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍ഡ് പ്രീ ഗോള്‍ഡ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം എച്ച്.എസ്. പ്രണോയ് ഫൈനലില്‍ കടന്നു.
സെമിയില്‍ പ്രണോയ് മലേഷ്യയുടെ ഡാരെന്‍ ലിയുവിനെ 21-14, 14-21, 21-14ന് മറികടന്നു. മറ്റൊരു മലേഷ്യന്‍ പ്രതിനിധി സുള്ഫാദി സുള്ഫിക്കിയും ആതിഥേയ സാന്നിധ്യം ഫിര്‍മാന്‍ അബ്ദുള്‍ ഖോലിക്കും തമ്മിലെ പോരാട്ടത്തിലെ വിജയിയെ പ്രണോയ് കലാശക്കളിയില്‍ നേരിടും. തുടര്‍ച്ചയായ രണ്ടാം തവണയാണ് പ്രണോയ് ഇവിടെ ഫൈനലില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: